കൊച്ചി: യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ ശരീരത്തിൽ മുറിവുകളുണ്ട്. അതേസമയം, കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment