ചെന്നൈ: തമിഴ്നാട്ടില്‍ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന തീ അണയ്ക്കുയായിരുന്നു. ശരണ്യ, പരിമള എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെണ്‍കുട്ടികള്‍ ചികിത്സയിലാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിനുള്ള കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ കട്ടിയായ പുക ശ്വസിച്ച് നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടായി. ഇവരും ചികിത്സയിലാണ്.
Post a Comment