Join News @ Iritty Whats App Group

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വിദേശത്ത് നിന്നെത്തിയ യുവാവില്‍

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലിരുന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. യുഎഇയില്‍ നിന്നും എത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്.

ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എത്തുന്നവരില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.

ഇതിനുപുറമേ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളവയാണ് എംപോക്‌സ് രോഗലക്ഷണങ്ങളും. മൃഗങ്ങളില്‍ നിന്നാണ് എംപോക്‌സ് മനുഷ്യനിലേക്ക് പകരുന്നത്. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group