Join News @ Iritty Whats App Group

മുസ്ലിം ലീഗ് രാഷ്ട്രീയം സൃഷ്ടിപരവും നിർമ്മാണാത്മകവും സേവനപരവും;അബ്ദുൽ കരീം ചേലേരി



മട്ടന്നൂർ : മുസ്ലിം ലീഗ് രാഷ്ട്രീയം സൃഷ്ടിപരവും നിർമ്മാണാത്മകവും സേവനപരവും ആണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി പറഞ്ഞു.

മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പത്തൊമ്പതാം മൈൽ നസ്മാ പാലസിൽ സംഘടിപ്പിച്ച കൺവെൻഷനും വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വയനാട് പുനരധിവാസപ്രവർത്തനം ഉൾപ്പെടെ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധത്തിലുള്ള പ്രവർത്തനങ്ങളാണ് മുസ്ലിം ലീഗ് കേരളത്തിനകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്നത്.


മുസ്ലിം ലീഗും പോഷക സംഘടനകളും ഒരു സമൂഹത്തിൻറെ ഒന്നാകെ പ്രീതിയും അംഗീകാരവും നേടിക്കൊണ്ടിരിക്കുകയാണ്.
സർക്കാർ സംവിധാനങ്ങളെ പോലും അത്ഭുതപ്പെടുത്തുമാറ് മുസ്ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ , സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റിതര രാഷ്ട്രീയപാർട്ടിക്കാരും മാതൃകയാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി പി റഷീദ് സ്വാഗതം പറഞ്ഞു.
അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, സെക്രട്ടറി അൻസാരി തില്ലങ്കേരി , പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് എന്നിവർ വൈറ്റ് ഗാർഡ് അംഗങ്ങളെ അനുമോദിച്ചു.

ഒമ്പാൻ ഹംസ ,സി അബ്ദുല്ല, എം.കെ മുഹമ്മദ്, എം.കെ ഹാരിസ്, നാസർ കേളോത്ത്,കാദർ ഉളിയിൽ, ഇകെഅബ്ദുറഹിമാൻ, എം ഗഫൂർ മാസ്റ്റർ, ഫവാസ് പുന്നാട്, പി ബഷീർ, കോമ്പിൽ അബ്ദുൽഖാദർ , എം മുഹമ്മദ് മാമുഞ്ഞി, സി കെ അഷ്റഫ്, കെ കെ മുനീർ, പി കാദർകുട്ടി, കെ ഇബ്രാഹിംകുട്ടി, ഇ കെ ഷഫാഫ് ,
പി കെ ബൽക്കീസ്, ടി കെ ഷരീഫ , സാജിത ചൂരിയോട് , എംകെ നജ്മുന്നിസ ,ഷംസുദ്ദീൻ നരയൻപാറ , സൽമ മഹറൂഫ്, ലത്തീഫ് വിളക്കോട് പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group