ഇരിട്ടി : വീതികുറഞ്ഞ റോഡരികിൽ മുറിച്ചിട്ട മരങ്ങൾ ഇവിടെ നിന്നും നീക്കാത്തത് വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണി തീർക്കുകയാണ്. നേരംപോക്ക് റോഡിൽ അഗ്നിശമനസേനാ നിലയത്തിന് സമീപം ലേബർ ഓഫീസ് പ്രവർത്തിക്കുന്നതും നിരവധി കുടുംബങ്ങളും വിദ്യാർത്ഥികളും താമസിക്കുന്ന കെട്ടിടങ്ങൾക്കും മുന്നിലാണ് രണ്ടാഴ്ച്ചയിലേറെയായി മുറിച്ചിട്ട കൂറ്റൻ മരത്തിന്റെ കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് . ഇതേസ്ഥലത്ത് അപകടഭീഷണി തീർത്തു നിന്നിരുന്ന കൂറ്റൻ മരമാണ് മുറിച്ചതിനു ശേഷം കൊണ്ടുപോകാതെ ഇവിടെ തന്നെ കൂട്ടിയിട്ടിരിക്കുന്നത്. ഒരു ബസ് അടക്കം നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും ഇടതടവില്ലാതെ കടന്നുപോകുന്ന ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞതുമായ റോഡിൽ നിന്നും മരങ്ങൾ എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് സമീപത്തെ കടക്കാരും താമസക്കാരും ആവശ്യപ്പെടുന്നത്.
ഇരിട്ടിയിൽ റോഡരികിൽ മുറിച്ചിട്ട മരങ്ങൾ അപകട ഭീഷണി തീർക്കുന്നു
News@Iritty
0
Post a Comment