കൊച്ചി: കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ സത്യഗ്രഹമോ ധര്‍ണയോ ഒന്നും വേണ്ട. കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠിക്കാനും മറ്റും വിടുകയാണു വേണ്ടതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
മൂന്നു വയസുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ 59 ദിവസം പൊരിവെയിലത്തു സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ചികിത്സാപ്പിഴവു മൂലം തങ്ങളുടെ മറ്റൊരു കുട്ടി മരിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഹര്‍ജിക്കാര്‍ മൂന്നു വയസുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ 59 ദിവസം സമരം നടത്തിയത്. കീഴ്വഴക്കമാകരുതെന്ന മുന്നറിയിപ്പോടെയാണ് ഹര്ജിക്കാര്ക്കെതിരേയെടുത്ത കേസ് കോടതി റദ്ദാക്കിയത്.
സമരം ശ്രദ്ധിക്കപ്പെടാനായാണു രക്ഷിതാക്കള്‍ സമരത്തിന് കുട്ടികളെ കൊണ്ടുവരുന്നതെന്ന് കോടതി പറഞ്ഞു. കുട്ടികള്‍ സമൂഹത്തിന്റെ സ്വത്താണെന്ന ബോധം രക്ഷിതാക്കള്ക്കുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Post a Comment