Join News @ Iritty Whats App Group

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു


സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് കാണുന്നത്. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്.

നിലവിൽ യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള്‍ ലാബിന്റെ ക്രിപ്‌റ്റോ കറന്‍സി വീഡിയോകളാണ് കാണാന്‍ കഴിയുക. ലൈവ് സ്ട്രീം തുറന്നാല്‍ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്. അതേസമയം സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പരിശോധന നടത്തുന്നുണ്ട്. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്‌നം തുടങ്ങിയത്.

ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേസുകളുടെയും പൊതുതാൽപ്പര്യം ഉൾപ്പെടുന്ന കാര്യങ്ങളുടെയും ഹിയറിംഗുകൾ സ്ട്രീം ചെയ്യാനാണ് സുപ്രീം കോടതി യൂട്യൂബ് ചാനൽ ഉപയോഗിക്കുന്നത്. അടുത്തിടെ, ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ സ്വമേധയാ കേസിൻ്റെ വിചാരണകൾ യുട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നേരത്തെ നടന്ന ഹിയറിംഗുകളുടെ വീഡിയോകൾ ഹാക്കർമാർ സ്വകാര്യമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group