സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ വ്യാപകമായി ഇടത്തരം മഴക്കുള്ള സാധ്യതയാണുള്ളത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴമുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്നോടെ ഇത് മധ്യ പടിഞ്ഞാറന്‍-വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യുന മര്‍ദമായി ശക്തി പ്രാപിക്കും.
രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്തിരുന്ന ന്യൂന മര്‍ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലെ ന്യൂന മര്‍ദം ഒമാന്‍ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post a Comment