തിരുവനന്തപുരം: അന്തസുള്ള പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നിലാണ് പരാതി നല്‍കിയതെന്നും ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും പി.വി. അന്‍വര്‍. താന്‍ കീഴടങ്ങുന്നെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് കീഴിലേ ചെയ്യുവെന്നും കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട്
സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിയ്ക്ക് എതിരായ വിപ്ലവമായി മാറും. സൂചനാ തെളിവുകളാണ് താന്‍ കൊണ്ടുവന്നിരിക്കുന്നത്്. അന്വേഷണം എങ്ങാട്ടാണ് പോകുന്നത് എന്ന് നോക്കിയിട്ട് ഇടപെടുമെന്നും പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. തെറ്റായ രീതിയിലാണ് പോകുന്നതെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞു.
നടപടി ക്രമങ്ങള്‍ പാലിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. എഡിജിപിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. മാറ്റണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും ചോദിച്ചു. ഇത് അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. തനിക്ക് പാര്‍ട്ടിയോട് വിശ്വാസ്യതയുണ്ടെന്നും ഈ മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയാക്കിയത് പാര്‍ട്ടിയാണെന്നും അദ്ദേഹം വീട്ടില്‍ നിന്നും മുഖ്യമന്ത്രിയായി വന്നയാളല്ലെന്നും പറഞ്ഞു.
പി ശശിക്ക് എതിരെ വീണ്ടും പി വി അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചു. വിശ്വസിച്ചേല്‍പ്പിച്ചവരാണ് ചതിക്കുന്നത്. ഏല്‍പിച്ചവര്‍ അല്ല അതിന് ഉത്തരവാദി എന്നും പറഞ്ഞു. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ തെളിവ് നശിപ്പിക്കാനും ശ്രമം തുടങ്ങിയെന്നും പറഞ്ഞു.
എന്തിനാണ് സുജിത് ദാസ് മൂന്ന് ദിവസം അവധിയില്‍ പോയതെന്നും അദ്ദേഹം ചോദിച്ചു. കൊണ്ടോട്ടിയിലെ ഗോള്‍ഡ് അപ്രൈസര്‍ ഉണ്ണിക്ക് എതിരെയും അന്‍വര്‍ ആരോപണം ഉന്നയിച്ചു. ഉണ്ണി സ്വര്‍ണം മാറ്റുന്നതിന്റെ വീഡിയോ പുറത്ത് വിടുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.
Post a Comment