കണ്ണൂര്‍ : കണ്ണൂര്‍ താവക്കരയില്‍ ഫോണ്‍ കോളിലൂടെയുള്ള തട്ടിപ്പില്‍ എഴുപത്തിരണ്ടുകാരിക്ക് നഷ്ടപ്പെട്ടത് 1.65 കോടി രൂപ. ഈ വര്‍ഷം ആദ്യം ക്രെഡിറ്റ് കാര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ ഹെഡ് എന്നു പറഞ്ഞ് വന്ന ഫോണിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം.
ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്നും പുതുക്കാനായി 85,000 രൂപ നല്‍കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു. സംശയം തോന്നി ബാങ്കുമായു ബന്ധപ്പെട്ടപ്പോള്‍ ഇത് സാധിക്കില്ലെന്ന മറുപടിയാണുണ്ടായത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ തട്ടിപ്പ് നടന്നത്.
മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ നിങ്ങള്‍ പ്രതിയാണെന്നു പറഞ്ഞ് സി.ബി.ഐ. ഓഫീസര്‍ എന്നു പരിചയപ്പെടുത്തി മറ്റൊരു കോള്‍ വന്നു. കേസുകള്‍ ഒത്തുതീര്‍ക്കണമെങ്കില്‍ 1,65,83,200 രൂപ വേണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു.
ഭയപ്പെട്ടുപോയ പോയ ഇവര്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെടാനായി പണം നല്‍കുകയായിരുന്നത്രെ. സെപ്റ്റംബര്‍ 11 നും 17 നും ഇടയ്ക്കാണ് ഇവര്‍ക്ക് കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ നഷ്ടമായത്.
Post a Comment