ടെല്‍ അവീവ്: വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് യാഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടെന്നു ഇസ്രയേല്‍ മാധ്യമങ്ങള്‍. വാര്‍ത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഇസ്രയേല്‍. ഇതു സംബന്ധിച്ച് അനേ്വഷണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനു കാരണമായ ഒക്‌ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരനാണു സിന്‍വാര്‍.
അദ്ദേഹം കൊല്ലപ്പെട്ടെന്ന വാര്‍ത്ത ടിവി ചാനലായ കാനാണ് അദ്യം പുറത്തുവിട്ടത്. ഗാസയില്‍ നടന്ന ഐ.ഡി.എഫ്. വ്യോമാക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പല തവണ അദ്ദേഹം കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനാല്‍ ജാഗ്രതയോടെയായിരുന്നു ഇസ്രയേല്‍ നേതൃത്വത്തിന്റെ പ്രതികരണം. 'അനേ്വഷണം നടക്കുന്നു' എന്ന കുറിപ്പില്‍ മറുപടി ഒതുങ്ങി.
അദ്ദേഹം മരിച്ചോ എന്ന കാര്യത്തില്‍ ഇസ്രയേല്‍ രഹസ്യാനേ്വഷണ വിഭാഗം ഭിന്നതയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെക്കാലമായി അദ്ദേഹത്തിന് അണികളുമായി ബന്ധമില്ലെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനു കാരണം സംബന്ധിച്ചാണു രഹസ്യാനേ്വഷണ ഏജന്‍സികള്‍ തമ്മിലുള്ള ഭിന്നത. രഹസ്യാനേ്വഷണ ഏജന്‍സിയായ ഷിന്‍ ബെറ്റ് കൊലപാതക വാറത്ത നിരസിച്ചതായും സിന്‍വര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായും വാല വാര്‍ത്താ വെബ്‌സൈറ്റ് അഭിപ്രായപ്പെട്ടു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഹമാസ് പ്രതിനിധികളുമായി സിന്‍വാര്‍ പതിവിലും കൂടുതല്‍ നേരം സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇൗ അവകാശവാദങ്ങളെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതാദ്യമായല്ല ഗാസയിലെ യുദ്ധത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഡിസംബറില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു. പിന്നീട് അദ്ദേഹം ഇൗജിപ്തിലെ സിനായിലേക്ക് പലായനം ചെയ്‌തെന്നായിരുന്നു വാര്‍ത്ത. എന്തായാലും അദ്ദേഹം ഹമാസ് അണികളുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നു രഹസ്യാനേ്വഷണ റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് സിന്‍വാറിന്റെ പേരില്‍ യെമനിലെ ഹൂതികള്‍ക്കായി ഒരു കത്ത് പുറത്തുവന്നിരുന്നു. അതില്‍ ഇസ്രയേലിനെ ആക്രമിച്ചതിന്ഹൂതികള്‍ക്കുള്ള അഭിനന്ദനമുണ്ടായിരുന്നു.
Post a Comment