മലപ്പുറം: മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടില്‍ മണികണ്ഠന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഏറാട്ട് വീട്ടില്‍ താമസിക്കുന്ന സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന, മക്കളായ അനിരുദ്ധന്‍, നന്ദന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
വീടിനകത്തെ മുറിയില്‍ നിന്ന് തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ വാതില്‍ ചവിട്ടിപൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപ്പിടുത്തമുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കതക് ചവിട്ടിപൊളിച്ച് ആളുകളെ പുറത്തെടുക്കുകയായിരുന്നു. അതേസമയം മൂന്ന് പേര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
Post a Comment