ബംഗളൂരു: മാസ്ക്കിട്ട കള്ളന്മാരെക്കൊണ്ടു പൊറുതിമുട്ടി കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരു.നഗരത്തിലെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന മാസ്ക് ധരിച്ചെത്തി മോഷണം നടത്തുന്നതു പതിവായിരിക്കുകയാണെന്ന് വിവിധ സൂപ്പർമാർക്കറ്റ് നടത്തിപ്പുകാർ പറയുന്നു. വൻകിട സൂപ്പർ മാർക്കറ്റുകളെ അപേക്ഷിച്ചു ചെറുകിട കടകളിലാണു മോഷണം കൂടുതലായും നടക്കുന്നത്.
മാസ്ക് ധരിക്കാത്തവർക്കു പ്രവേശനം വിലക്കിയിരുന്ന ബംഗളൂരുവിലെ സൂപ്പർമാർക്കറ്റുകള്‍ ഇപ്പോള്‍ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ്. കോവിഡിനു ശേഷം മോഷ്ടാക്കളും കുറ്റവാളികളും മാസ്ക് മറയായി മാറ്റിയിരിക്കുകായണ്.
ഒരു മാസത്തിനുള്ളിൽ മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ വരെ തങ്ങളുടെ കടയിൽനിന്നു മോഷണം പോയിട്ടുണ്ടെന്നു നഗരത്തിലെ സൂപ്പർ മാർക്കറ്റ് മാനേജർ പറയുന്നു.
ബാഗിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് മോഷ്ടാക്കള്‍ സാധനങ്ങള്‍ കടത്തുന്നത്. വലിയ സൂപ്പർമാർക്കറ്റുകളില്‍ ബാഗുകള്‍ അകത്തേക്കു കയറ്റില്ല. എന്നാല്‍ ചെറിയ സ്ഥാപനങ്ങളിലെ സ്ഥിതി നേരെമറിച്ചാണ്. മോഷണശേഷം എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങൾ വാങ്ങി മോഷ്ടാക്കള്‍ സ്ഥാപനത്തില്‍നിന്നു മടങ്ങും.
അതുകൊണ്ടു സംശയം തോന്നുകയുമില്ല.ചെറിയ തുകയുടെ മോഷണങ്ങളായതുകൊണ്ട് പോലീസിൽ പരാതിപ്പെട്ടാലും കാര്യമായ അന്വേഷണം നടത്താറില്ല. ഒരിക്കല്‍ മോഷണം നടത്തിയവർ വീണ്ടും വരുന്നതും അപൂർവമാണ്.അടുത്തിടെ നടന്ന പല മോഷണക്കേസുകളിലും മറ്റു കുറ്റകൃത്യങ്ങളിലും മാക്സ് മറയാക്കുന്നതായി പോലീസ് പറയുന്നു.
Post a Comment