ഗുരുവായൂർ അമ്പലം മറ്റൊരു റിക്കാർഡിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. സെപ്തംബർ 8 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 328 വിവാഹങ്ങൾക്കാണ് ശീട്ടായത്. വിവാഹങ്ങളുടെ എണ്ണം ഇനിയും വർധിക്കുവാനാണ് സാധ്യത.
ഇതിന് മുൻപ് 227 വിവാഹങ്ങൾ നടന്നതായിരുന്നു റിക്കാർഡ്. വിവാഹങ്ങൾക്കായി ക്ഷേത്രത്തിന് മുന്നിലുള്ള 4 കല്യാണ മണ്ഡപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട്.
സെപ്തംബർ 4,5 തീയതികളിലും വിവാഹങ്ങളുടെ എണ്ണം 100 കടന്നിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വിവാഹങ്ങൾ നടത്താനായില്ലെങ്കിൽ വലിയ തിരക്കു വരാനുള്ള സാധ്യതയുണ്ട്.
Post a Comment