Join News @ Iritty Whats App Group

അക്ഷരമധുരത്തിലേക്ക് ആർത്തുല്ലസിച്ച് ; വിദ്യാർഥികൾ എത്തിയത് 3 കെഎസ്ആർടിസി ബസിൽ, വെള്ളാർമല സ്കൂൾ കെട്ടിടം സ്മാരകമാക്കും

മേപ്പാടി
ഉരുളിൽ പിളർന്നുപോയ നാട്ടിൽനിന്ന് സങ്കടപ്പുഴകടന്ന് അതീജീവന ബസിൽ അറിവിന്റെ മുറ്റത്തേക്ക്. ഉൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ സ്കൂളിലെ വിദ്യാർഥികൾ നിറഞ്ഞ സന്തോഷത്തോടെയാണ് പുതിയ വിദ്യാലയത്തിൽ എത്തിയത്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ വെള്ളാർമല വിച്ച്എസ്സിയിലേക്കും മുണ്ടക്കൈ ഗവ. എൽപിയിലേക്കുമുള്ള വിദ്യാർഥികൾ മൂന്ന് ഐസ്ആർടിസി ബസിലാണ് വന്നിറങ്ങിയത്. ചൂരൽമലയിൽനിന്ന് രാവിലെ എട്ടോടെയാണ് ബസ്യാത്ര ആരംഭിച്ചത്. നാടൻപാട്ടുകളും കൈകൊട്ടലുമായി സന്തോഷപ്പൊലിമയോടെയായിരുന്നു യാത്ര. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാർ മധുരപലഹാരങ്ങൾ നൽകി ആശംസ നേർന്നു. ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം പങ്കുചേർന്ന അവരുടെ സ്കൂളിലേക്കുള്ള ആദ്യദിവസത്തെ യാത്രയും അവിസ്മരണീയമായി. ദുതിതകാലത്തെ മറന്ന് പുതിയ പ്രതീക്ഷകളിലേക്കുള്ള യാത്രയായി അതിജീവന ബസിന്റേത്.

മേപ്പാടിയിൽ ജനപ്രതിനിധികളും നാട്ടുകാരും അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഇവരെ പുനഃപ്രവേശനോത്സവ വേദിയിലേക്കെത്തിച്ചത്. ആശങ്കയും വേർതിരിവുകളുമില്ലാതെ അപരിചിതത്വത്തിന്റെ മതിൽക്കെട്ടുകളില്ലാത്ത ഇവർ പുതിയ പഠനാന്തരീക്ഷത്തിൽ ഒത്തുചേർന്നു.

വെള്ളാർമല 
സ്കൂൾ കെട്ടിടം 
സ്മാരകമാക്കും

ഉരുൾപൊട്ടലിനെ അതിജീവിച്ച വെള്ളാർമല സ്കൂൾ കെട്ടിടം സ്മാരകമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിർമിച്ച മൂന്ന് നില കെട്ടിടമാണ് ദുരന്തത്തെ അതിജീവിച്ചത്. ഒഴുകിയെത്തിയ കൂറ്റൻ പാറകളും മരത്തടികളും ഈ കെട്ടിടത്തിൽ തടഞ്ഞുനിന്നതിനാലാണ് ചൂരൽമല ടൗണിൽ ദുരന്തിന്റെ വ്യാപ്തി കുറഞ്ഞത്. കെട്ടിടം ഇല്ലായിരുന്നെങ്കിൽ ചൂരൽമല ശൂന്യമായേനെ. മൂന്ന് നില പൊക്കത്തിൽ കല്ലും മരത്തടികളും അടിഞ്ഞിട്ടും കെട്ടിടം തകരാതെനിന്നു. അടിയിലത്തെ നിലക്ക് മാത്രമാണ് കേടുപാട് സംഭവിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group