Join News @ Iritty Whats App Group

മകളുമായി പ്രണയം ,19കാരനായ ആണ്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തി ; പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍


കൊല്ലം: കൊല്ലത്ത് മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം ​.ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്.

കുരിപ്പുഴ മമ്മൂട്ടില്‍ കടവ് ഇരട്ടക്കട ജംഗ്ഷന് സമീപത്തെ പ്രസാദിന്റെ ബന്ധു വീട്ടില്‍ വിളിച്ച് വരുത്തിയാണ് അരുണിനെ പ്രതി കുത്തിയത്. അരുണും പ്രസാദിന്റെ മകളും സ്‌നേഹത്തിലായിരുന്നതായും പലതവണ ഇതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

മരണപ്പെട്ട അരുണും കൂട്ടുകാരനും കൂടിയാണ് കുരിപ്പുഴ പെണ്‍കുട്ടിയുടെ ബന്ധു വീട്ടില്‍ എത്തിയത്. പ്രതി പ്രസാദ് തന്നെയാണ് കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പ്രസാദ് കൈയ്യില്‍ കരുതിയിരുന്ന കഠാരകൊണ്ട് അരുണിനെ കുത്തുകയായിരുന്നു. കുത്ത് കൊണ്ട് നിലത്ത് വീണ അരുണിനെ നാട്ടുകാര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പ്രതി പ്രസാദ് ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group