തമിഴ്നാട്ടിലെ വനിതാപൊലീസുകാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. പ്രസവാവധി കഴിഞ്ഞു വരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മൂന്ന് വര്‍ഷത്തേക്ക് പോസ്റ്റിങ് നല്‍കും എന്നും എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കി.
പ്രസിഡന്റിന്റെ മെഡല്‍, ആഭ്യന്തര മന്ത്രിയുടെ മെഡല്‍ എന്നിവ സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് പ്രസവാവധിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് അവര്‍ ആവശ്യപ്പെടുന്ന ഇടത്ത് പോസ്റ്റിങ് നല്‍കുന്നതെന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയുന്ന രീതിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ശേഷിവര്‍ധിപ്പിക്കുന്നതിന് പരിശീലനം നല്‍കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2021ല്‍ സ്റ്റാലിന്‍ അധികാരമേറ്റതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രസവാവധി 9 മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി തമിഴ്നാട് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
Post a Comment