Join News @ Iritty Whats App Group

കാണാതായവർക്ക് വേണ്ടിയുള്ള ഊർജിത ശ്രമം, ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ

മേപ്പാടി: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഇന്ന് ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും. നാട്ടുകാരുൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ച് കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്.സ്കൂളുകൾ വേഗത്തിൽ പ്രവർത്തനസജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം, ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ വേണ്ടെന്ന് അധികൃതർ അറിയിച്ചു. കളക്ഷൻ സെൻററിൽ 7 ടൺ പഴകിയ തുണികളെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സംസ്കരിക്കേണ്ടി വന്നു. അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി സഹായം ലഭിക്കുന്നുണ്ടെന്നും പ്രഭാസ് രണ്ടു കോടിയുംചിരഞ്ജീവിയും മകൻ രാംചരനും ഒരുകോടിയും നല്‍കി. എകെ ആന്‍റണി അരലക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അരലക്ഷവും വിഡി സതീശൻ ഒരു ലക്ഷവും നല്‍കിയെന്നും പിണറായി വിജയൻ പറഞ്ഞു. ബുദ്ധദ്ബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും പിണറായി വിജയൻ അനുസ്മരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group