കോഴിക്കോട്: ബസില്‍ യാത്ര ചെയ്യവേ അടുത്ത സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ പൊലീസ് പിടികൂടി. കുറ്റ്യാടി അടുക്കത്ത് താമസിക്കുന്ന മൂപ്പറ്റക്കുഴി വീട്ടില്‍ ഫൈസലി(31)നെ ആണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 7.30ഓടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ ബസിലാണ് കടിയങ്ങാട് സ്വദേശിനിയും ഇരുപത്തിരണ്ടുകാരിയുമായ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട ഉടനെ കയറിപ്പിടിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും പിന്നീട് അത്തോളി പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എസ്.ഐ രാജീവന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post a Comment