Join News @ Iritty Whats App Group

കോളജിലെ ഹിജാബ് വിലക്ക്; ഹര്‍ജികള്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍

ന്യൂഡല്ഹി> ക്യാംപസില് ഹിജാബും ബുര്ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില് സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്ക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്ദിവാല, മനോജ് മിശ്ര എന്നിവര് അടങ്ങിയ ബെഞ്ചാണ് ഹര്ജികള് പരിഗണിക്കുക.

കോളജിന്റെ ഡ്രസ് കോഡ് ന്യൂനപക്ഷ സമുദായത്തില് നിന്നുള്ള കുട്ടികള്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരീക്ഷയടുത്ത സാഹചര്യത്തില് ഹര്ജി വേഗം പരിഗണിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇതിനെത്തുടര്ന്നാണ് ഹര്ജി നാളെ പരി​ഗണിക്കുമെന്ന് കോടതി അറിയിച്ചത്.

ചെമ്പൂര് ട്രോംബെ എഡ്യൂക്കേഷന് സൊസൈറ്റിയുടെ എന് ജി ആചാര്യ ആന്ഡ് ഡി കെ മറാത്തെ കോളജ് ആണ് ക്യംപസില് ഹിജാബ് വിലക്കി ഉത്തരവിറക്കിയത്. ഇതിനെതിരെ നല്കിയ ഹര്ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഡ്രസ് കോഡ് വിദ്യാര്ഥികളുടെ മൗലികാവകാശ ലംഘനമായി കാണാനാവില്ലെന്നായിരുന്നു വിലക്കിനെ ശരിവച്ച് ജൂണ് 26ലെ വിധിയില് ഹൈക്കോടതി പറഞ്ഞത്. ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അത് ഏര്പ്പെടുത്തുന്നത് കോളജിന്റെ അധികാര പരിധിയില് പെട്ട കാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group