കൊച്ചി > ലൈംഗിക അതിക്രമ പരാതിയിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. കോണ്ഗ്രസ് നേതാവായ അഭിഭാഷകന് വി എസ് ചന്ദ്രശേഖരൻ, മുകേഷ്, ജയസൂര്യ, മണിയന്പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന് കണ്ട്രോളര്മാരായ നോബിള്, വിച്ചു എന്നിവര്ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്.
നടൻ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. ഐപിസി 356, 376 വകുപ്പുകൾ പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് സ്റ്റേഷനിലും ജയസൂര്യയ്ക്കെതിരെ കന്റോൺമെന്റ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു. ജയസൂര്യയ്ക്കെതിരെ ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ.
പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. നടിയുടെ പരാതിയിൽ എം മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354, 509, 452 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ വി എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെ ഇന്നലെ രാജി വച്ചിരുന്നു.
Post a Comment