സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദം ഉയര്‍ന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചത്.
നിലവില്‍ അദ്ദേഹം അത്യാഹിത വിഭാഗത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നടക്കം പരിശോധിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post a Comment