Join News @ Iritty Whats App Group

ദില്ലിയിൽ കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിലും ചോർച്ച; ആയുധമാക്കി പ്രതിപക്ഷം, പരിഹസിച്ച് അഖിലേഷ് യാദവ്

ദില്ലി: രാജ്യ തലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. സംഭവം പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കിയതോടെ വിവാദമായി. പുതിയ പാർലമെൻ്റിൻ്റെ ലോബിയിൽ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച് വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങൾ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാർലമെന്റിനേക്കാൾ നല്ലത് പഴയ പാർലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാർലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. വിഷയം പരിശോധിക്കാൻ എല്ലാ പാർട്ടികളുടെ എംപിമാരും ഉൾപ്പെട്ട സമിതിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാ​ഗോർ എംപി അടിയന്തര പ്രമേയ നോട്ടീസ നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group