തിരുവനന്തപുരം: മലയാള സിനിമയെ നയിക്കുന്നത് മാഫിയ സംഘങ്ങളാണെന്നു പറയുന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍, രണ്ടു വാക്കുകള്‍ക്ക് മാത്രമേ സിനിമിയില്‍ സാധ്യതയുള്ളൂവെന്നു ചര്‍ച്ച. അഡ്ജസ്റ്റുമെന്റും കോംപ്രമൈസുമാണ് അവ. മലയാള സിനിമയില്‍ പരസ്യമായി തന്നെ മാംസക്കച്ചവടം നടക്കുന്നുവെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നത്.
മലയാള സിനിമ മേഖല പലപ്പോഴും രാത്രികളില്‍ പുരുഷന്മാര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന പ്രത്യേകതരത്തിലുള്ള 'ബോയ്‌സ് ക്ലബ്' പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അഭിനയ, സാങ്കേതിക മേഖലകളില്‍ പ്രധാന സ്ഥാനങ്ങളില്‍ അല്ലാത്തവര്‍ക്ക് മദ്യപാനികള്‍ കൂടുതല്‍ ഉള്ള സുരക്ഷിതമല്ലാത്ത ലോഡ്ജുകളിലാണു താമസസൗകര്യം നല്‍കുന്നത്. പ്രമുഖ നടന്‍ നയിക്കുന്ന മാഫിയാഗ്രൂപ്പിനെതിരേയും പരാമര്‍ശമുണ്ട്. ചില നടന്മാരും തിരക്കഥാകൃത്തുക്കളും നിര്‍മാതാക്കളും അടങ്ങുന്ന പവര്‍ ഗ്രൂപ്പിലേക്കാണു കമ്മിറ്റി വിരല്‍ ചൂണ്ടുന്നത്. നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും പവര്‍ ഗ്രൂപ്പിന്റെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പവര്‍ ഗ്രൂപ്പിന് ഇഷ്ടമില്ലെങ്കില്‍ ആരും സിനിമയില്‍ നിന്നും പുറത്താകും. ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് പലപ്പോഴും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് യാത്ര ഏര്‍പ്പെടുത്താറുള്ളത്. പ്രധാന അഭിനേത്രികള്‍ക്കും അല്ലാത്തവര്‍ക്കും ഇൗ അനുഭവം ഉണ്ടാകാറുണ്ട്.
രാത്രികളില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഹോട്ടലുകളിലേക്കും തിരികെയും ഇത്തരത്തില്‍ കൊണ്ടുപോകാറുണ്ട്. സിനിമകളുടെ സ്‌ക്രിപ്റ്റിനെക്കുറിച്ചോ അല്ലെങ്കില്‍ ഭാവി പ്രോജക്ടുകളെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്ന പുരുഷന്മാര്‍ രാത്രിയില്‍ ദീര്‍ഘനേരം ഇരുന്ന് ചാറ്റ് ചെയ്യുന്ന ഒരു പ്രത്യേക ബോയ്‌സ് ക്ലബ്ബാണ് മലയാള സിനിമ. മിക്ക കേസുകളിലും ചര്‍ച്ച നടക്കുന്നത് മദ്യത്തെക്കുറിച്ചാണ്. മദ്യപിച്ചതിനു ശേഷമുള്ള സംഭാഷണം പിന്നീട് ലൈംഗികതയുമായി ബന്ധപ്പെട്ട അസഭ്യമായ തമാശകളിലേക്കും നിങ്ങുന്നു.
Post a Comment