Join News @ Iritty Whats App Group

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്റ്റർ വ്യോമ നിരീക്ഷണം പൂർത്തിയായി , റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്


കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ വ്യോമനിരീക്ഷണം നടത്തി. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി .



പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ പറന്നിറങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാർഗം കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് തിരിച്ചു .

ഹെലികോപ്ടറിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലേ ദുരന്തഭൂമിയിലെത്തും. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group