Join News @ Iritty Whats App Group

ഹൃദയഭേദകം ആ കാഴ്ച​​… ഒരു കൂരയ്ക്കടിയിൽ കെ​ട്ടി​പ്പി​ടി​ച്ച നി​ല​യി​ൽ മൃതദേഹങ്ങൾ; രക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു


ക​​​ൽ​​​പ്പ​​​റ്റ: കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഒ​​​ന്നു​ചേ​​​ർ​​​ന്ന് മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ കാ​​​ഴ്ച ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യി. കെ​ട്ടി​പ്പി​ടി​ച്ച നി​ല​യി​ൽ കി​ട​ന്നി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു.

കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം അ​​​ഞ്ചും ആ​​​റും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന​​ കാ​ഴ്ച മ​ന​സ് മ​ര​വി​പ്പിക്കു​ന്ന​താ​യി​രു​ന്നെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. മൃ​​​ത​​​ദേഹങ്ങൾ പൂ​​​ർ​​​ണ​​​മാ​​​യും മാ​​​റ്റാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​ല്ല. മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. വീ​​​ടു​​​ക​​​ളെല്ലാം മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​റെ ശ്ര​​​മ​​​ക​​​ര​​​മാ​​​ണ്.

വീ​​​ടി​​​ന്‍റെ കോ​​​ണ്‍​ക്രീ​​​റ്റും റൂ​​​ഫും നീ​​​ക്കം ചെ​​​യ്യ​​​ൽ ഏ​​​റെ ദു​​​ഷ്ക​​​ര​​​മാ​​​ണ്. ഇ​​​തി​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ​യും അ​​​പ​​​ര്യാ​​​പ്ത​​​ത​​​യും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. വീ​​​ടു​​​ക​​​ൾ ഒ​​​ലി​​​ച്ചു​​​പോ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ട്ടി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

ഒ​​​ന്നി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി​​​കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ലും മു​​​ണ്ട​​​ക്കൈ​​​യി​​​ലും ഉ​​​ള്ള​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രും ഉ​​​റ്റ​​​വ​​​രെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രും ക​​​ര​​​ള​​​ലി​​​യി​​​ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ്. ശ്മ​​​ശാ​​​ന​​​ത്തി​​​ലും പ​​​റ​​​ഞ്ഞ​​​റി​​​യി​​​ക്കാ​​​നാ​​​കാ​​​ത്ത നി​​​ല​​​വി​​​ളി​​​ക​​​ളും വേ​​​ദ​​​ന​​​ക​​​ളു​​​മാ​​​ണ്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ക​​​ണ്ണി​​​ൽ​​​പ്പെ​​​ടാ​​​ത്ത​​​വ​​​ർ​​​ക്കാ​​​യി മു​​​ണ്ട​​​ക്കൈ​​​യി​​​ൽ സം​​​യു​​​ക്ത സം​​​ഘം രാ​​​വി​​​ലെ മു​​​ത​​​ൽ തെ​​​ര​​​ച്ചി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ മൃ​​​ത​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി മേ​​​പ്പാ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കാ​ണു കൊ​​​ണ്ടു​വ​​​രു​ന്ന​ത്. മൃതദേഹ ങ്ങൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി ബ​​​ന്ധു​​​ക്ക​​​ൾ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ പോ​​​വേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മേ​​​ഘ​​​ശ്രീ അ​​​റി​​​യി​​​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള ഡോ​​​ക്ട​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group