വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുഞ്ഞുമക്കൾ നിരവധിയാണ്. ദുരിതാശ്വാസ കാമ്പിൽ മാതാപിതാക്കളും സഹോദരങ്ങളുമില്ലാതെ കഴിഞ്ഞുകൂടുന്ന കുട്ടികൾ നൊമ്പരക്കാഴ്ചയായി മാറി. ദുരന്തം നാശം വിതച്ച വയനാടിന്റെ അതിജീവനത്തിനായി നാട് ഒന്നിച്ച് പ്രയത്നിക്കുമ്പോൾ അനാഥരായ കുഞ്ഞുമക്കൾക്ക് പുതിയ ജീവിതം നൽകാൻ സന്നദ്ധരായി എത്തിയിരിക്കുകയാണ് ചിലർ.
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്തെടുക്കാന്‍ തയ്യാറാണ് എന്നാണ് സമീര്‍ എന്ന പ്രവാസി ഫെയ്സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം കുടുംബവുമൊത്തുളള ചിത്രവും സമീര്‍ പങ്കുവച്ചു. താനും ഭാര്യയും രണ്ട് ആണ്മക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് ആരോരുമില്ലാത്ത ഒരു കുഞ്ഞിനെക്കൂടി സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് സമീര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്.
ആവേശത്തിന്റെ പുറത്തല്ല ഈ തീരുമാനം എന്നും മുൻപേ തന്നെ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ പദ്ധതി ഉണ്ടായിരുന്നെന്നും സമീർ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് സമീറിനും കുടുംബത്തിനും നന്ദിയും ആശംസകളുമായും എത്തിയത്.
സമീര്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ കുട്ടി (പെൺ) ഉണ്ടെങ്കിൽ ഞാനും എന്റെ പാർട്ണറും ദത്ത് എടുക്കാൻ തയ്യാറാണ്. നമുക്ക് 12 &5 വയസ്സുള്ള 2 ആൺ മക്കളുണ്ട്. ഫാമിലി കുവൈറ്റിലാണ്. ഗവണ്മെന്റ് പറയുന്ന എല്ലാ പോളിസിയും പാലിച്ച്കൊണ്ട് മുന്നോട്ട് പോകാം. ഇതൊരു ആവേശത്തിന് പുറത്തല്ല, നമ്മൾ സംസാരിച്ച് പ്ലാൻ ചെയ്തതാണ്. നമ്മുടെ ലൈഫിൽ ഒരു പെൺകുട്ടിയെ (ആരും ഇല്ലാത്ത) ദത്ത് എടുക്കണമെന്ന് മുന്നേ പ്ലാൻ ഉള്ളതാണ്.
Post a Comment