കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 31 കാരി പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടര്‍ ഒരു സ്വകാര്യ ഡയറി സൂക്ഷിച്ചിട്ടുണ്ടായിരുന്നതായും അതില്‍ കീറിയ പേജുണ്ടെന്നും പിതാവ്. 'അവളുടെ ഡയറിയില്‍ നിന്ന് കീറിയ ഒരു കഷണത്തിന്റെ ചിത്രം എന്റെ പക്കലുണ്ട്,' കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ഉള്ളടക്കം പരസ്യമായി ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിബിഐ അഭ്യര്‍ത്ഥിച്ചു. മുമ്പ് താനും ഭാര്യയും ഈ ഡയറി വായിക്കുമ്പോള്‍ ഒരു മുതിര്‍ന്ന സ്ത്രീയുടെ സ്വകാര്യ ഡയറി വായിക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കുമായിരുന്നെന്ന് ചോദിക്കുമായിരുന്നു. ജോലി മുതല്‍ പഠനം വരെ എല്ലാം അതില്‍ അവര്‍ പങ്കിട്ടിരുന്നതായും പറഞ്ഞു. ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
അതില്‍ ശരീരത്തില്‍ അനേകം മുറിവുകള്‍ കണ്ടെത്തിയതായി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് അവള്‍ക്ക് മുറിവുകള്‍ ഏല്‍പ്പിച്ചതായി സൂചിപ്പിക്കുന്നു. കഴുത്ത് ഞെരിച്ചാണ് മരണപ്പെട്ടത്. തല, കവിള്‍, ചുണ്ടുകള്‍, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടത് കൈ, ഇടത് തോള്‍, ഇടത് കാല്‍മുട്ട്, കണങ്കാല്‍, ജനനേന്ദ്രിയത്തിനുള്ളില്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്ന് അതില്‍ പറയുന്നു. ശ്വാസകോശത്തില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നതും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് മെഡിക്കല്‍ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇരയുടെ ശരീരത്തില്‍ നിന്ന് ബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന വാദം റിപ്പോര്‍ട്ട് തള്ളിയിട്ടുണ്ട്. ശരീരത്തില്‍ 'വെളുത്ത കട്ടിയുള്ള വിസിഡ് ദ്രാവകം' കണ്ടെത്തിയത് എന്താണെന്ന് പരാമര്‍ശിച്ചിട്ടില്ല. ആഗസ്റ്റ് 9 ന് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിനും സമരത്തിനും കാരണമായി. സഞ്ജയ് റോയ് എന്ന പൗര സന്നദ്ധ പ്രവര്‍ത്തകനെ ഒരു ദിവസത്തിന് ശേഷം കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ കേന്ദ്ര ഏജന്‍സി നാല് ദിവസമായി ചോദ്യം ചെയ്തുവരികയാണ്.
Post a Comment