Join News @ Iritty Whats App Group

ആൺകുട്ടികളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല'; ബെംഗളൂരിൽ സഹോദരിമാരെ രണ്ടാനച്ഛൻ കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: ദാസറഹള്ളിയിലെ കാവേരി ലേഔട്ടിൽ സഹോദരിമാരായ സ്‌കൂൾ വിദ്യാർഥിനികളെ രണ്ടാനച്ഛൻ കഴുത്തറുത്ത് കൊന്നു. പത്താം ക്ലാസ് വിദ്യാർഥിനി സോണി (16), എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രുതി (14) എന്നിവരാണ് മരിച്ചത്. പ്രതി മോഹൻ ഒളിവിലാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയാണ് മോഹൻ. ഒമ്പത് വർഷം മുമ്പാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ അനിത യാദവിനെ മോഹൻ വിവാഹം ചെയ്തത്. ദാസറഹള്ളിയിലെ ഒരു വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്യുകയായിരുന്ന അനിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നതിനാലാണ് ഇയാൾ ഇത് ചെയ്തതെന്നും അവർ ആരോപിച്ചു.'മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. അവർ കുട്ടികളല്ലേ എന്നും നിങ്ങൾക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കിൽ അവർക്ക് എതിർലിംഗത്തിൽ പെട്ടവരോട് സംസാരിക്കുന്നതിന് എന്താണ് പ്രശ്‌നമെന്നും ഞാൻ ചോദിക്കാറുണ്ടായിരുന്നു. എന്നാൽ പെൺകുട്ടികളെ ആൺകുട്ടികളിൽനിന്ന് വേറിട്ട് നിർത്തണമെന്ന നിർബന്ധമായിരുന്നു അയാൾക്ക്', അനിത പറഞ്ഞു. മൃതദേഹങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഹനായി തിരച്ചിൽ തുടരുകയാണ്. അനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group