Join News @ Iritty Whats App Group

ബെംഗളൂരുവിൽ നഴ്സിങ് മലയാളി വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചു

വടക്കഞ്ചേരി: ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനു പോയ പുതുക്കോട് സ്വദേശിനിയായ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു. ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയായ പുതുക്കോട് കീഴതാളിക്കോട് ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ചെന്നാണ് കോളജ് അധികൃതർ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.

ബെംഗളൂരു ധന്വന്തരി കോളജ് വിദ്യാർഥിനിയാണ്. ഹോസ്റ്റലിൽ മറ്റു മൂന്നു സഹപാഠികൾക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ബെംഗളൂരു പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും.

Post a Comment

Previous Post Next Post
Join Our Whats App Group