തലശേരി: വിവാഹ നിശ്ചയത്തിൽ ഭക്ഷണം വിളന്പുന്നതിനിടയിൽ വെള്ളം മറിഞ്ഞു ദേഹത്ത് വീണതു സംഘർഷത്തിൽ കലാശിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.
കൊളവല്ലൂരിലാണ് വിവാഹനിശ്ചയം നടക്കവെ വീട്ടിൽ ഇരുസംഘങ്ങൾ തമ്മിൽ വാക്കേറ്റവും തുടർന്ന് രാത്രിയിൽ വീട്ടുകാർക്ക് നേരേ ആക്രമണവും നടന്നത്. കൊളവല്ലൂർ അമ്പായക്കുണ്ടിലെയും എലിക്കുന്നിലെയും വീട്ടുകാർക്ക് നേരേയാണ് ആക്രമണമുണ്ടായത്.
നേരത്തെ ഒരു വീട്ടിൽ വിവാഹനിശ്ചയം നടക്കുന്നതിനിടെ വാക്കുതർക്കമുണ്ടായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടെ വെള്ളം ദേഹത്തു വീണതിനെ തുടർന്നുണ്ടായ വാക്കുതർക്കം വീട്ടുകാരും നാട്ടുകാരും പറഞ്ഞു തീർത്തിരുന്നു.
എന്നാൽ, രാത്രിയിൽ ഇതിന്റെ ബാക്കിയായി എലിക്കുന്നിലെ പി.പി. സൗമ്യ ചന്ദ്രന്റെ വീട്ടിൽ നടന്ന അക്രമത്തിൽ സൗമ്യ ചന്ദ്രന് പുറമെ വീട്ടുകാരായ ജലജ, ഷൈലജ എന്നിവർക്കും പരിക്കേറ്റു.
ഇതിനു പിന്നാലെയാണ് അമ്പായക്കുണ്ടിലെ സി.കെ പ്രസീതയുടെ വീടിനുനേരേ ആക്രമണമുണ്ടായത്. പ്രസീതയ്ക്കും മകൻ ഷാരോണിനും പരിക്കേറ്റു. ഇരുവിഭാഗത്തിനുമെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.
Post a Comment