കേളകം: നെടുംപൊയില്‍ ചുരം റോഡിലെ ഗതാഗത നിരോധനം കാരണം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കണിച്ചാർ പഞ്ചായത്ത്.
നെടുംപൊയില്‍ ചുരത്തിലൂടെയുളള ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. ഏലപ്പീടിക, 29 ാം മൈല്‍ പോലുള്ള മേഖലയിലുള്ളവര്‍ പ്രധാനമായും ഗതാഗതത്തിന് ആശ്രയിച്ചിരുന്നത് നെടുംപൊയില്‍ ചുരം റോഡിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള ബസുകളെയാണ്.
ചുരം വഴിയുളള ഗതാഗതം നിരോധിച്ചതോടെ നാട്ടുകാർ വലയുകയാണ്. കഴിഞ്ഞ മാസം 30നാണ് നെടുംപൊയില്‍ ചുരം വഴിയുളള ഗതാഗതം പൊതുമരാമത്ത് വകുപ്പ് നിരോധിച്ചത്.
ചുരത്തിലെ നാലാമത്തെ ഹെയര്‍പിന്‍ വളവിന് സമീപം വലിയ വിള്ളല്‍ രൂപപ്പെടുകയും റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തതോടെയാണ് ഗതാഗതം നിരോധിച്ചത്.
ഇതോടെ ചുരം വഴിയുണ്ടായിരുന്ന പൊതുഗതാഗതം പൂര്‍ണമായി നിലച്ചു.റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഏലപ്പീടിക വാർഡ് മെംബർ ജിമ്മി അബ്രഹാം പറഞ്ഞു.
തിരുവനന്തപുരം ചീഫ് എൻജിനീയർ ഓഫിസില്‍ നിന്ന് വിവരം ലഭിച്ചതായും ചൊവ്വാഴ്ച്ച മുതല്‍ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡ് മെംബർ പറഞ്ഞു.
Post a Comment