Join News @ Iritty Whats App Group

പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകില്ല; നടത്തുന്നത് ഊർജിതമായ തിരച്ചിൽ : മുഖ്യമന്ത്രി


മേപ്പാടി > ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിർത്താതെയുള്ള തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ ഊർജിതമായ തിരച്ചിലും നിരീക്ഷണവും ഇന്ന് നടക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല് നിലമ്പൂർ വരെ ചാലിയാൽ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചിൽ നടത്തുന്നു. സൈന്യം, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവരെയാണ് തിരച്ചിലിനായി നിയോ​ഗിച്ചിരിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല് വരെയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായ ഭാ​ഗത്ത് പ്രത്യേകിച്ച് സൺറൈസ് വാലി പോലെയുള്ള സ്ഥലങ്ങളിൽ ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തകരെ എത്തിച്ചത്. പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. നാട്ടുകാരിൽ നിന്നും പ്രത്യേക സഹായം ലഭിക്കുന്നുണ്ട്. മന്ത്രിസഭ ഉപസമിതി കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ചാലിയാറിന്റെ ഇരുകരകളിലും വനമേഖലയിലും തിരച്ചിൽ ശക്തമാക്കാൻ നേവി, കോസ്റ്റ്ദാർഡ് എന്നിവരുമായി ചർച്ച ചെയ്യും. കടലിൽ മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന വേ​ഗത്തിൽ നടത്തും. ക്യാമ്പുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ ക്യാമ്പിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ മറ്റ് മാർ​ഗങ്ങൾ സ്വീകരിക്കുമെന്നും സ്കൂളുകളിൽ ഉടൻ തന്നെ ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group