Join News @ Iritty Whats App Group

ഷാഹിന മണ്ണാർക്കാടിന്റെ മരണം; ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും; മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന മണ്ണാർക്കാടിൻ്റെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മണ്ണാര്‍ക്കാട് പൊലീസിൻ്റെ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖും മക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു. ഷാഹിനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ആരോപണ വിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നും സാദിഖ് ആരോപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഷാഹിനയെ മണ്ണാര്‍ക്കാട് വടക്കുമണ്ണത്തുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group