തൃശൂർ: ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം തട്ടിയെടുത്തെന്ന കേസിൽ സംവിധായകൻ മേജർ രവിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
കോടതി നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസാണ് കേസ് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ പരാതി.
മേജർ രവിയുടെ തണ്ടർഫോഴ്സ് സ്ഥാപനത്തിന്റെ സഹ ഉടമകളും കേസിൽ പ്രതികളാണ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് തുക നൽകിയിരിക്കുന്നതെന്ന് പരാതിക്കാരന് പറഞ്ഞു.
Post a Comment