Join News @ Iritty Whats App Group

ദമനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർത്ഥി അശ്വിന്റെ മൃതശരീരം കണ്ടെടുത്തു

ദമൻ: കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരകളിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതശരീരം കടലിൽ നിന്നും കണ്ടെടുത്തു. ദമൻ സമാജം അംഗം പന്തളം സ്വദേശി മുരളീധരൻ നായരുടെയും പ്രീതയുടേയും മകനായ അശ്വിൻ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.

കടലിൽ തിരകളിൽ പെട്ട അശ്വിനെ കാണാതായതുമുതൽ രക്ഷാ പ്രവർത്തകരും, മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഇപ്പോഴാണ് അശ്വിന്റെ മൃതശരീരം കണ്ടെത്താൻ കഴിഞ്ഞത്. സിൽവാസ്സ എസ് എസ് ആർ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അശ്വിൻ. ദമനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് മുരളീധരൻ നായർ. പത്തനംതിട്ട ജില്ലയിലെ കീരകുഴിയിൽ തടത്തിൽ വിള വടക്കേതിൽ കുടുംബ അംഗം ആണ്. അനുപമയാണ് സഹോദരി.

Post a Comment

Previous Post Next Post
Join Our Whats App Group