കൊല്‍ക്കത്ത; കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ക്രമസമാധാന നിലയില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2 മണിക്കൂര്‍ ഇടവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്‍ട്രോള്‍ റൂമിലേക്ക് ഫാക്‌സ്, ഇമെയ്ല്‍, ഫോണ്‍ കോള്‍ മാര്‍ഗം അറിയിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരിസരത്ത് പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്ത പോലീസിന്റെതാണ് ഉത്തരവ്. ആശുപത്രിയുടെ സമീപത്ത് ധര്‍ണകളോ, റാലികളോ പാടില്ലെന്ന് പൊലീസ് കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം, ആര്‍ജികര്‍ ആശുപത്രി അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റില്‍ ആയവരില്‍ തൃണമൂല്‍ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി വിവരം. കൊല്‍ക്കത്ത സ്വദേശികള്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
Post a Comment