Join News @ Iritty Whats App Group

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി, ഇനി നികുതി വർധിപ്പിച്ചാൽ ജീവിക്കാൻ സാധിക്കില്ലെന്ന് വിഡി സതീശന്‍

തൃശ്ശൂര്‍: സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല. ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്. പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു. മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങൾ ഇല്ല. ഇതിനെതിരെ നടപടി ഒന്നുമില്ല. ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്. സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സുളുകൾ വിശപ്പ് തീർക്കില്ല

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്. സിപിഎമ്മിന്‍റെ പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും വിഡി സതീശന്‍ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group