Join News @ Iritty Whats App Group

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ധാരണ. 'യുപിഎസ്' എന്ന പേരിലാകും ഏകീകൃത പെൻഷൻ പദ്ധതി പദ്ധതി നിലവിൽ വരിക. അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പു നൽകും. ജീവനക്കാരുടെ അവസാന മാസ പെൻഷ 60 ശതമാനവും കുടുംബ പെൻഷൻ ഉറപ്പാക്കാനുമാണ് തീരുമാനം.

പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി ഉയർത്തും. പുതിയ പദ്ധതി 2025 ഏപ്രിൽ ഒന്നു മുതലാണ് നടപ്പാക്കുക. പുതിയ പദ്ധതിയുടെ ആനുകൂല്യം 2004നു ശേഷം എൻപിഎസിനു കീഴിൽ വിരമിച്ചവർക്കും കിട്ടും. ഇരുപത്തിമൂന്ന് ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് പദ്ധതിയുടെ ഗുണം കിട്ടുക. എൻപിഎസിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇതിന് അനുവാദം നൽകും.

Post a Comment

Previous Post Next Post
Join Our Whats App Group