കൊച്ചിയിൽ മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ 9 പേർ അറസ്റ്റിൽ. കാക്കാനാട് ടി.വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 13 .522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
പാലക്കാട് സ്വദേശി കളംപുറം വീട്ടിൽ രാഹുൽ.കെ.എം, പാലക്കാട് സ്വദേശി ആകാശ്.കെ,തൃശൂർ സ്വദേശി നടുവിൽപുരക്കൽ വീട്ടിൽ അതുൽകൃഷ്ണ,തൃശൂർ സ്വദേശി നിഖിൽ എം.എസ്, തൃശൂർ സ്വദേശി നിധിൻ യു.എം, തൃശൂർ സ്വദേശിനി രാഗിണി,പാലക്കാട് സ്വദേശി ജമീല മൻസിലിൽ സാദിഖ് ഷാ, പാലക്കാട് സ്വദേശി ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ, തൃശൂർ സ്വദേശി മുഹമ്മദ് റംഷീഖ് പി ആർ, എന്നിവരാണ് പിടിയിലായത്. ഇൻഫോപാർക്ക് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post a Comment