ഇരിട്ടി: കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും 66 കിലോ വാട്ട് ശേഷിയുള്ള പ്രസരണ ലൈനുകള്‍ സ്ഥാപിക്കുമ്പോള്‍ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം നടപ്പിലാക്കണമെന്നും കേരളാ കോണ്‍ഗ്രസ് (എം) പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ മാര്‍ഗരേഖ പ്രകാരം ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തെ ഭൂമിയുടെ രണ്ടിരട്ടിയും വിലയും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഇതിലും ഉയര്‍ന്ന വിലയും നല്‍കാമെന്നും കളക്ടര്‍മാരാണ് നഷ്ടപരിഹാരം നിര്‍ണയിക്കേണ്ടത് എന്നും ഉത്തരവില്‍ പറയുന്നു. ഏതാണ്ട് 1500 ഏക്കറോളം കൃഷി ഭൂമിയില്‍ കൂടി ലൈന്‍ കടന്നുപോകുന്നത് കൊണ്ട് ഈ ഭൂമിയില്‍ നിയന്ത്രണവും നിരോധനവും വരുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. ആയതിനാല്‍ സ്ഥലം ഉടമകള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് അവരുടെ പ്രശ്‌നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈപ്പവര്‍ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. തോമസ് മാലത്ത്, മാത്യു പുളിക്കകുന്നേല്‍, ജയ്‌സണ്‍ ജീരകശ്ശേരി, ഡോ: ത്രേസ്യാമ്മ കൊങ്ങോല, എ.കെ.രാജു, ജോസ് മാപ്പിളപറമ്പില്‍, ജോസ് കിഴക്കേപടവത്ത്, വര്‍ഗീസ് ആനിത്തോട്ടം, സന്തോഷ് സെബാസ്റ്റ്യന്‍, ജോര്‍ജ് ഓരത്തേല്‍, കെ.കെ.വിനോദ്, മാത്യു വള്ളിക്കാവുക്കല്‍, ബാബു നടയത്ത്, അബ്രഹാം വെട്ടിക്കല്‍, ജോര്‍ജ് മാത്യു, ഗര്‍വാസിസ് കേളിമറ്റം, അബ്രഹാം കല്ലന്‍മ്മാരി, സി.പി.ജോസ്, ബ്രിട്ടോ ജോസ്, ജോര്‍ജ് വാളുവെട്ടിക്കല്‍, മാത്യു കൊച്ചുതറ, ജോസഫ് കോക്കാട്, ജെസ്സി മോള്‍ വാഴപ്പള്ളി, കുഞ്ഞച്ചന്‍ വടശ്ശേരി, റോയ് ചെരിയംതൊട്ടി എന്നിവര്‍ പ്രസംഗിച്ചു.
Post a Comment