എസ്‌സി, എസ്‌ടി പട്ടികജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനും നിർദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്‌ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്‌ത് ആദിവാസി - ദളിത് സംഘടനകള്‍.
സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റില്‍ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആമിയും വിവിധ ദളിത് - ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താല്‍ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി - ദളിത് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണ സമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നല്‍കുന്നത്.
Post a Comment