പരിയാരം(കണ്ണൂർ): കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീമിന് (29) മർദനമേറ്റ സംഭവത്തിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും ഒരു സിപിഎം പ്രവർത്തകനെതിരെയും കേസെടുത്തു.
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തതിന്റെ വിരോധത്തിൽ ആക്രമിച്ചെ ന്നാണു പരാതി.
കടന്നപ്പള്ളി സ്കൂളിന് സമീപത്തു കൂടി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എട്ട് ബൈക്കുകളിൽ വന്ന ആദർശ്, ശ്യാംനാഥ്, പി. ജിതിൻ, അനുരാഗ് എന്നിവരടങ്ങിയ 12 അംഗ സംഘം ചവിട്ടിവീഴ്ത്തി ഹെൽമറ്റുകൾ ഉപയോഗിച്ച് മാരകമായി മർദിക്കുകയും സംഭവ സ്ഥലത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരു സിപിഎം പ്രവർത്തകൻ മരവടി കൊണ്ട് തസ്ലീമിന്റെ തലയ്ക്കടിച്ചെന്നും പരാതിയിൽ പറയുന്നു.
Post a Comment