Join News @ Iritty Whats App Group

ഇപ്പോഴും 119 പേര്‍ കാണാമറയത്ത് തന്നെ; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി

കല്‍പറ്റ; വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഇപ്പോഴത്തെ കണക്ക് പ്രകാരം 119 പേരാണ് കാണാമറയത്തുള്ളത്.എന്നാല്‍ ആദ്യം തയ്യാറാക്കിയ പട്ടികയില്‍ ഉണ്ടായിരുന്നത് 128 പേരാണ് . ഡിഎന്‍ എ ഫലം കിട്ടിത്തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും സൂചിപ്പാറ ചാലിയാര്‍ പുഴയുടെ തീരങ്ങളിലും തെരച്ചില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഇവിടെ നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവില്‍ അനുവദിക്കുന്നില്ല.

അതെ സമയം ഡിഎന്‍എ വിവരങ്ങള്‍ ഇനിയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കി ഉള്ളത്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group