തിരുവനന്തപുരം; കോവളത്ത് അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച് ഒരു മാസം തികയുന്ന ദിവസം തന്നെ ഭര്‍ത്താവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഭാര്യയുടെ ചിത്രവും ഓര്‍മ കുറിപ്പും പങ്കുവച്ചതിന് പിന്നാലെയായിരുന്നു മരണം. സാബുലാലിന്റെ ഭാര്യ അര്‍ബുദത്തിനെ തുടര്‍ന്ന് കവിഞ്ഞ മാസം മരിച്ചു.
ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലു മണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തിയെന്നും ഇനി പിടിച്ചു നില്‍ക്കാനാവില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അമ്മയെയും കൂടെക്കൂട്ടുന്നതായും കുറിപ്പില്‍ പറഞ്ഞിരുന്നു. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
Ads by Google
Post a Comment