ചെന്നൈ: നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ച വിജയ്, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ വിജയ്, വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10,12 വിജയികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയുടെ പ്രതികരണം.
'നീറ്റ് വിശ്വാസ്യത നഷ്ടമായി'; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്നും നടൻ വിജയ്
News@Iritty
0
Post a Comment