Join News @ Iritty Whats App Group

അർജുൻ ദൗത്യം: സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുമെന്ന് സൈന്യം; ഷിരൂരിൽ ഇന്നത്തെ തെരച്ചിൽ നിർത്തി


ബെം​ഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സി​ഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധനാ സംവിധാനങ്ങളിൽ ഉറപ്പിച്ച പോയന്റാണിത്. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാൾ കൂടുതൽ സാധ്യത കൽപിക്കാൻ കഴിയില്ലെന്നും സൈന്യം പറയുന്നു. അതേസമയം, അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി സൈന്യം മടങ്ങിപ്പോയി. 

പുഴയ്ക്ക് അടിയിൽ ഉള്ള ഓരോ ലോഹ വസ്തുവിന്റെ സാന്നിധ്യവും ഡ്രോൺ പരിശോധനയിൽ തെളിയാം. കൂടുതൽ മേഖലയിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചാൽ കൂടുതൽ സിഗ്നലുകൾ കിട്ടും. അപ്പോഴും പല സിഗ്നൽ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് ഉറപ്പ് വരുത്തിയ പോയന്റിനാകും ആദ്യ പരിഗണന. കാരണം, അതിനാണ് ഒരു ട്രക്കിന്റെ രൂപഘടന കിട്ടിയിട്ടുള്ളത്. മലയടിവാരത്ത് നിന്ന് 70 മീറ്റർ അകലെ, 8-10 മീറ്റർ താഴ്ചയിലാണ് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന പോയന്റെന്നും സൈന്യം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group