ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നാല് ഭീകരരെ വധിക്കുകയും ചെയ്തു. കുൽഗാം ജില്ലലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ മോഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ സൈനികന് ജീവൻ നഷ്ടമായി.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് സംയുക്തസംഘം തിരച്ചിൽ നടത്തിയത്. വൈകിട്ട് ഫ്രിസൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടു. ഫ്രിസലിലാണ് 4 ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
Post a Comment