കണ്ണൂർ: വിദേശവനിതയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കളരി പരിശീലകനെതിരേ ടൗൺ പോലീസ് കേസെടുത്തു. അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 കാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ സുജിത് ഗുരുക്കൾ എന്ന 53 കാരനെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ഇന്നലെയാണ് യുവതി പരാതി നല്കിയത്. ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Post a Comment