Join News @ Iritty Whats App Group

ഇനി സ്കൂൾയാത്ര കഠിനമാവില്ല… ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ള്‍ വരുന്നു; സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ ‘ഭാ​രം’​കു​റ​യ്ക്കാ​നും സ​ര്‍​ക്കാ​ര്‍


കൊ​ച്ചി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​ടെ ഭാ​രം 1.6 മു​ത​ല്‍ 2.2 കി​ലോ​ഗ്രാ​മി​ന് ഇ​ട​യി​ലും പ​ത്താം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം 2.5 കി​ലോ​യ്ക്കും

4.5 കി​ലോ​യ്ക്കു​മി​ട​യി​ലും ആ​ക്കു​ന്ന വി​ധ​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കും. ഇ​തി​നു പു​റ​മെ മാ​സ​ത്തി​ല്‍ നാ​ലു ദി​വ​സ​മെ​ങ്കി​ലും ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ള്‍ എ​ന്ന​ത് ന​ട​പ്പാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി നി​ല​വി​ല്‍ എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളും ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​രു ഭാ​ഗ​ത്തി​ന് 100നും 120​നും ഇ​ട​യി​ലു​ള്ള പേ​ജു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ഒ​ന്നി​ല​ധി​കം നി​ല​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ല​ട​ക്കം ഭാ​ര​മു​ള്ള ബാ​ഗു​മാ​യി ന​ട​ക്കേ​ണ്ടി​വ​രു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് നേ​രി​ട്ടും പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group